ലോകമെമ്പാടുമുള്ള ക്ഷേത്രങ്ങൾക്കായി

വഴിപാട് കൗണ്ടർ മുതൽ കണക്ക് വരെ, ഒരിടത്ത്.

ക്ഷേത്രങ്ങൾക്കുള്ള വഴിപാട് ബില്ലിംഗ് സോഫ്റ്റ്‌വെയർ: രസീത്, പൂജാ ലിസ്റ്റ്, സംഭാവന, ഭണ്ഡാരം, ദിവസാന്ത്യ ക്ലോസിംഗ് — എല്ലാം ഒരിടത്ത്. ഇന്റർനെറ്റ് ഇല്ലെങ്കിലും ബില്ലിംഗ് നടക്കും.

കാർഡ് വേണ്ട · Google അല്ലെങ്കിൽ ഇമെയിൽ വഴി ലോഗിൻ

ശ്രീ മഹാദേവ ക്ഷേത്രം
വഴിപാട് രസീത്
SMK-CTR1-20261114-0042
14-11-202605:01 AM
പേര്: രാധാകൃഷ്ണൻ
നക്ഷത്രം: ഉത്രാടം
പുഷ്പാഞ്ജലി ×130.00
നെയ്‌വിളക്ക് ×240.00
പാൽപ്പായസം ×180.00
ആകെ₹150.00
UPI · CTR1
ഓം നമഃ ശിവായ
ക്ഷേത്രത്തിലെ ഒരു ദിവസം

നട തുറക്കുന്നത് മുതൽ അടയ്ക്കുന്നത് വരെ

ക്ഷേത്രത്തിലെ ദിനചര്യ അനുസരിച്ചാണ് പൂജാലിറ്റി ക്ലൗഡ് ഒരുക്കിയിരിക്കുന്നത്.

  1. 05:00

    നട തുറക്കുമ്പോൾ കൗണ്ടർ റെഡി

    ഭക്തന്റെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്യാം, നക്ഷത്രം തിരഞ്ഞെടുക്കാം, ഒരു ബില്ലിൽ പല വഴിപാടുകൾ. F1 അമർത്തിയാൽ കൗണ്ടർ.

  2. 05:01

    രസീത് ഉടൻ പ്രിന്റ്

    58mm / 80mm തെർമൽ പ്രിന്ററിൽ ക്ഷേത്രത്തിന്റെ പേരോടെ രസീത്. ഓരോ കൗണ്ടറിനും സ്വന്തം നമ്പർ ശ്രേണി.

  3. 06:30

    പൂജാരിക്ക് പൂജാ ലിസ്റ്റ്

    ദേവതയും പൂജാ സമയവും അനുസരിച്ച് തരംതിരിച്ച ലിസ്റ്റ് — പേരും നക്ഷത്രവും സഹിതം. ആവർത്തിക്കുന്ന പൂജകൾ തനിയെ വരും.

  4. 11:00

    സംഭാവനയും ചിലവും

    അന്നദാനം, നവീകരണ ഫണ്ട് — തുക അക്ഷരത്തിൽ എഴുതിയ സംഭാവന രസീത്. ചിലവുകൾ വൗച്ചറായി രേഖപ്പെടുത്താം.

  5. 19:30

    ഭണ്ഡാരം എണ്ണൽ

    നോട്ടും നാണയവും എണ്ണി രേഖപ്പെടുത്താം, മേൽനോട്ടക്കാരൻ ഉറപ്പിക്കും.

  6. 20:30

    ദിവസാന്ത്യ ക്ലോസിംഗ്

    ക്യാഷും UPI-യും കൗണ്ടർ തിരിച്ച്. സിസ്റ്റത്തിലെ കണക്കും കയ്യിലെ പണവും തമ്മിലുള്ള വ്യത്യാസം ഉടനെ കാണാം. Tally-യിലേക്ക് എക്സ്പോർട്ട്.

ഓഫ്‌ലൈൻ ആദ്യം

നെറ്റ് പോയാലും ക്യൂ നിൽക്കില്ല.

ഉത്സവത്തിരക്കിനിടയിൽ കണക്ഷൻ പോയാലും കൗണ്ടർ ബില്ല് അടിച്ചുകൊണ്ടേയിരിക്കും. ഓരോ ബില്ലിനും സ്വന്തം ഐഡി ഉള്ളതിനാൽ സിങ്ക് ചെയ്യുമ്പോൾ ഒന്നും നഷ്ടപ്പെടില്ല, ഇരട്ടിക്കുകയുമില്ല.

ബില്ല് അടിക്കുന്നു, രസീത് പ്രിന്റ് ചെയ്യുന്നു05:01
കണക്ഷൻ പോയി — ബില്ലുകൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നു05:14
കൗണ്ടർ പതിവുപോലെ തുടരുന്നു (+38 ബില്ലുകൾ)05:14–06:02
നെറ്റ് തിരികെ — 38 ബില്ലുകളും ക്ലൗഡിൽ06:02
ഇതുകൂടാതെ

ഒരു ക്ഷേത്ര ഓഫീസിന് വേണ്ടതെല്ലാം

ഓൺലൈൻ ബുക്കിംഗ്

ഭക്തർക്ക് വീട്ടിലിരുന്ന് ബുക്ക് ചെയ്യാം, പണം കൗണ്ടറിൽ.

ഹാൾ ബുക്കിംഗ്

ഓഡിറ്റോറിയം, കല്യാണമണ്ഡപം — തീയതി തിരിച്ച്.

Tally എക്സ്പോർട്ട്

അക്കൗണ്ടന്റിന് നേരിട്ട് ഇമ്പോർട്ട് ചെയ്യാം.

ആവർത്തിക്കുന്ന പൂജകൾ

മാസം തോറും, നക്ഷത്രം തോറും ഉള്ള വഴിപാടുകൾ.

ഓഡിറ്റ് ലോഗ്

റദ്ദാക്കലും റീപ്രിന്റും ആര്, എപ്പോൾ എന്ന് രേഖ.

റോളുകളും സ്ക്രീൻ ലോക്കും

കാഷ്യർ, മാനേജർ, അക്കൗണ്ടന്റ് — ഓരോരുത്തർക്കും വേണ്ടത് മാത്രം.

ഹെഡ് ഓഫീസ്

ഒന്നിലധികം ക്ഷേത്രങ്ങൾ ഒരു ഡാഷ്‌ബോർഡിൽ.

മലയാളം + English

സ്ക്രീനും രസീതും രണ്ട് ഭാഷയിലും.

ഇന്ത്യയൊട്ടാകെ

കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ

വഴിപാട് ബില്ലിംഗ്, ഓൺലൈൻ പൂജാ ബുക്കിംഗ്, സംഭാവന രസീത്, ഭണ്ഡാരം എണ്ണൽ, ദേവസ്വം കണക്കുകൾ — ചെറിയ ഗ്രാമക്ഷേത്രം മുതൽ വലിയ ദേവസ്വം വരെ.

കേരളം

ദേവസ്വം, ട്രസ്റ്റ്, കുടുംബ ക്ഷേത്രങ്ങൾ, കാവുകൾ — വഴിപാട് ബില്ലിംഗ്, നക്ഷത്രത്തോടെ മലയാളം രസീത്, പൂജാ ലിസ്റ്റ്, ഭണ്ഡാരം എണ്ണൽ, ഉത്സവ സംഭാവന.

തമിഴ്നാട്

മുരുകൻ, അമ്മൻ, പെരുമാൾ, ശിവ കോവിലുകൾ — അർച്ചന, അഭിഷേകം ബില്ലിംഗ്, കാണിക്ക, അന്നദാനം സംഭാവന, ഉണ്ടിയൽ എണ്ണൽ.

ഇന്ത്യയൊട്ടാകെ

കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര — രസീത് നൽകുന്ന ഏത് ക്ഷേത്രത്തിനും ട്രസ്റ്റിനും മഠത്തിനും. ഇംഗ്ലീഷിൽ സ്ക്രീൻ.

നിരക്കുകൾ

ലളിതമായ നിരക്ക്. മറഞ്ഞ ചാർജ്ജുകളില്ല.

എല്ലാ പ്ലാനിലും 14 ദിവസത്തെ സൗജന്യ ട്രയൽ.

ആരംഭം

ഒരു കൗണ്ടറുള്ള ഗ്രാമക്ഷേത്രങ്ങൾക്ക്

₹999/ മാസം

  • 1 ക്ഷേത്രം
  • 1 ബില്ലിംഗ് കൗണ്ടർ
  • തെർമൽ രസീത്, പൂജാ ലിസ്റ്റ്
  • ദിവസാന്ത്യ ക്ലോസിംഗ്
  • ഓഫ്‌ലൈൻ ബില്ലിംഗ് + ക്ലൗഡ് ബാക്കപ്പ്
സൗജന്യമായി തുടങ്ങാം
കൂടുതൽ പേർ എടുക്കുന്നത്

സ്റ്റാൻഡേർഡ്

തിരക്കുള്ള ദേവസ്വം / ട്രസ്റ്റ് ക്ഷേത്രങ്ങൾക്ക്

₹1,499/ മാസം

  • 2 ക്ഷേത്രങ്ങൾ (പ്രധാന + 1 ഉപക്ഷേത്രം)
  • 2 കൗണ്ടറുകൾ, തത്സമയ സിങ്ക്
  • ജീവനക്കാർക്ക് റോളുകൾ
  • ഷിഫ്റ്റ് ഓഡിറ്റ്, PDF റിപ്പോർട്ട്
  • ആരംഭ പ്ലാനിലെ എല്ലാം
സൗജന്യമായി തുടങ്ങാം

മഹാക്ഷേത്രം

ഉത്സവത്തിരക്കുള്ള വലിയ ക്ഷേത്രങ്ങൾക്ക്

₹2,099/ മാസം

  • 3 ക്ഷേത്രങ്ങൾ (പ്രധാന + 2 ഉപക്ഷേത്രം)
  • പരിധിയില്ലാത്ത കൗണ്ടറുകൾ
  • ദിവസ റിപ്പോർട്ട് ഇമെയിലിൽ
  • 24/7 ഫോൺ & WhatsApp സപ്പോർട്ട്
  • സ്റ്റാൻഡേർഡിലെ എല്ലാം
സൗജന്യമായി തുടങ്ങാം

ട്രയലിൽ: 1 കൗണ്ടർ, 3 ഉപയോക്താക്കൾ, 25 വഴിപാടുകൾ, ദിവസം 100 ബില്ലുകൾ. ആപ്പിനുള്ളിലെ Settings-ൽ നിന്ന് UPI / കാർഡ് വഴി ഏത് സമയത്തും പ്ലാൻ എടുക്കാം.

സംശയങ്ങൾ

ചോദിക്കാറുള്ളത്

മറ്റെന്തെങ്കിലും അറിയണമെങ്കിൽ ആപ്പിൽ ലോഗിൻ ചെയ്ത് ഞങ്ങളെ ബന്ധപ്പെടാം.

ഇല്ല. ബില്ലുകൾ ആ കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിക്കും, രസീതും പ്രിന്റ് ചെയ്യും. നെറ്റ് തിരികെ വരുമ്പോൾ തനിയെ ക്ലൗഡിലേക്ക് പോകും — ഒരു ബില്ലും നഷ്ടപ്പെടില്ല, രണ്ടു തവണ എണ്ണപ്പെടുകയുമില്ല.

നാളെ രാവിലത്തെ ആദ്യ രസീത് പൂജാലിറ്റി ക്ലൗഡിൽ.

ക്ഷേത്രം സജ്ജമാക്കാൻ പത്ത് മിനിറ്റ് മതി.

സൗജന്യ ട്രയൽ തുടങ്ങാം